വനിതാസംവരണം
**********************
"കേന്ദ്രം വനിതാ സംവരണ ബിൽ പാസ്സാക്കി"സാഗർ പാത്രത്തിലെ മുഖ്യ തലക്കെട്ട് വായിച്ചു കൊണ്ട് പത്ര വായന തുടങ്ങി.
"എന്നു വെച്ചാ എന്താമ്മേ.."തലയിൽ എണ്ണ തേച്ചുകൊണ്ടിരുന്ന അമ്മയോടായി അമ്മുവിന്റെ സംശയം.
"അതൊക്കെ പറഞ്ഞാ നിനക്ക് മനസിലാകില്ല..."രോഹിണി മകളുടെ വല്യ സംശയത്തിനു മറുപടിയായി പറഞ്ഞു.
"അയ്യോ... മനസിലാകുന്ന രീതിയില് പറഞ്ഞാ അമ്മൂന് മനസിലാകും അല്ലേ മോളെ... അച്ഛൻ പറഞ്ഞു തരാം "സാഗർ അമ്മുവിനെ അടുത്തേക്ക് വിളിച്ചു. അവൾ അച്ഛനരികിലേക്ക് ഓടിച്ചെന്നു.
" വനിതാസംവരണംഎന്നു പറഞ്ഞാ സ്ത്രീകൾക്ക് പ്രാധാന്യം കൊടുക്കുക എന്നാ. അവർക്ക് മുൻഗണന കിട്ടും... ഇലക്ഷന് ജയിച്ചാ മന്ത്രി വരെയാകും "
"മ്..അമ്മൂന് എല്ലാം മനസിലായി അല്ലെ മോളെ "രോഹിണി ചിരിച്ചു കൊണ്ട് ചോദിച്ചു. അമ്മു തലയാട്ടി.
അത്താഴം കഴിച്ചു കൊണ്ടിരുന്നപ്പോ അമ്മു അച്ഛനോട് ചോദിച്ചു ;
"കേരളത്തില് വനിതാ സമ്പരണം ഇല്ലേ അച്ഛാ "
സാഗർ മകളെ നോക്കി :"ഉണ്ടല്ലോ..കേരളത്തിൽ സ്ത്രീകൾ മുന്നിലാണല്ലോ..."
"പിന്നെന്താ കേരളത്തില് വനിതാ മുഖ്യമന്ത്രി വരാത്തെ...!!
"അതു പിന്നെ.. "സാഗർ ഉത്തരത്തിനായി പരതി
രോഹിണി ചിരിച്ചു കൊണ്ട് ഭർത്താവിനെ നോക്കി- "അതെ അതെ സ്ത്രീകൾ മുന്നിലാ,... എന്റെ അറിവിൽ പ്രൈവറ്റ് ബസിൽ.. അതിൽ സീറ്റ് ഞങ്ങൾക്കാണല്ലോ മുന്നിൽ... "

രോഹിണി അമ്മുവിന്റെ മുഖത്തേക്ക് നോക്കി, അവൾ അച്ഛനെ തന്നെ നോക്കി ഇരിക്കുന്നു...